Thursday, January 25, 2007

മലയാളഭാഷാ നിഘണ്ടു.

പ്രിയ ബൂലോഗന്‍‌മാരെ,
മലയാളഭാഷയില്‍ പുതിയ വാക്കുകള്‍ ഉണ്ടാകുന്നില്ല എന്നത് ഒരു പരാതിയായി നിലനില്‍ക്കുകയാണല്ലോ?മാത്രമല്ല, ആംഗലേയത്തിനു തുല്യമായ പല മലയാള പദങ്ങള്‍ ലഭ്യമല്ല താനും.ആംഗലേയത്തിന് തുല്യമായ മലയാള പദങ്ങള്‍ ബൂലോഗ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തി, അതു മലയാള ബൂലോഗത്തെ ഉപയോഗത്തിലൂടെ മലയാളഭാഷയ്ക്ക് സംഭാവന ചെയ്യുക എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്.
സംശയമുള്ള ആംഗലേയ പദങ്ങള്‍ നല്‍കി അതിനു പകരം മലയാള പദങ്ങള്‍ കണ്ടു പിടിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്ന രീതി.ആര്‍ക്കും അംഗങ്ങളാവാം.ആ‍ര്‍ക്കും ഇവിടെ വാക്കുകള്‍ നിര്‍ദ്ദേശിക്കാം.നമ്മുടെ ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചയിലൂടെ അതിന് വാക്കുകള്‍ രൂപപ്പെടുത്തിയെടുക്കാം.
ബൂലോഗരുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.

തുടക്കമെന്ന നിലയില്‍ ചിലവാക്കുകള്‍ കൊടുത്തിരിക്കുന്നു.മലയാള പദങ്ങള്‍ നിര്‍ദ്ദേശിക്കുക.ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമെന്ന് തോന്നുന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഇത് പുതുക്കി ഒരു പ്രത്യേക കൃതിയായി പ്രസിദ്ധീകരിക്കുന്നതാണ്.അത് സ്ഥിരമായിരിക്കും.ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് നോക്കി സംശയ നിവൃത്തിചെയ്യത്തക്ക വിധം.അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ എഴുതുക.

1.switch
2.computer
3.monitor
4.hard disk
5.software
6.compact disc
7.mouse
8.internet