Thursday, January 25, 2007

മലയാളഭാഷാ നിഘണ്ടു.

പ്രിയ ബൂലോഗന്‍‌മാരെ,
മലയാളഭാഷയില്‍ പുതിയ വാക്കുകള്‍ ഉണ്ടാകുന്നില്ല എന്നത് ഒരു പരാതിയായി നിലനില്‍ക്കുകയാണല്ലോ?മാത്രമല്ല, ആംഗലേയത്തിനു തുല്യമായ പല മലയാള പദങ്ങള്‍ ലഭ്യമല്ല താനും.ആംഗലേയത്തിന് തുല്യമായ മലയാള പദങ്ങള്‍ ബൂലോഗ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തി, അതു മലയാള ബൂലോഗത്തെ ഉപയോഗത്തിലൂടെ മലയാളഭാഷയ്ക്ക് സംഭാവന ചെയ്യുക എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്.
സംശയമുള്ള ആംഗലേയ പദങ്ങള്‍ നല്‍കി അതിനു പകരം മലയാള പദങ്ങള്‍ കണ്ടു പിടിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്ന രീതി.ആര്‍ക്കും അംഗങ്ങളാവാം.ആ‍ര്‍ക്കും ഇവിടെ വാക്കുകള്‍ നിര്‍ദ്ദേശിക്കാം.നമ്മുടെ ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചയിലൂടെ അതിന് വാക്കുകള്‍ രൂപപ്പെടുത്തിയെടുക്കാം.
ബൂലോഗരുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.

തുടക്കമെന്ന നിലയില്‍ ചിലവാക്കുകള്‍ കൊടുത്തിരിക്കുന്നു.മലയാള പദങ്ങള്‍ നിര്‍ദ്ദേശിക്കുക.ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമെന്ന് തോന്നുന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഇത് പുതുക്കി ഒരു പ്രത്യേക കൃതിയായി പ്രസിദ്ധീകരിക്കുന്നതാണ്.അത് സ്ഥിരമായിരിക്കും.ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് നോക്കി സംശയ നിവൃത്തിചെയ്യത്തക്ക വിധം.അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ എഴുതുക.

1.switch
2.computer
3.monitor
4.hard disk
5.software
6.compact disc
7.mouse
8.internet


32 Comments:

At Thu Jan 25, 07:59:00 AM GMT-5, Blogger അനംഗാരി said...

പ്രിയ ബൂലോഗന്‍‌മാരെ,
മലയാളഭാഷയില്‍ പുതിയ വാക്കുകള്‍ ഉണ്ടാകുന്നില്ല എന്നത് ഒരു പരാതിയായി നിലനില്‍ക്കുകയാണല്ലോ?മാത്രമല്ല, ആംഗലേയത്തിനു തുല്യമായ പല മലയാള പദങ്ങള്‍ ലഭ്യമല്ല താനും.ആംഗലേയത്തിന് തുല്യമായ മലയാള പദങ്ങള്‍ ബൂലോഗ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തി, അതു മലയാള ബൂലോഗത്തെ ഉപയോഗത്തിലൂടെ മലയാളഭാഷയ്ക്ക് സംഭാവന ചെയ്യുക എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്.
സംശയമുള്ള ആംഗലേയ പദങ്ങള്‍ നല്‍കി അതിനു പകരം മലയാള പദങ്ങള്‍ കണ്ടു പിടിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്ന രീതി.ആര്‍ക്കും അംഗങ്ങളാവാം.ആ‍ര്‍ക്കും ഇവിടെ വാക്കുകള്‍ നിര്‍ദ്ദേശിക്കാം.നമ്മുടെ ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചയിലൂടെ അതിന് വാക്കുകള്‍ രൂപപ്പെടുത്തിയെടുക്കാം.
ബൂലോഗരുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.

തുടക്കമെന്ന നിലയില്‍ ചിലവാക്കുകള്‍ കൊടുത്തിരിക്കുന്നു.മലയാള പദങ്ങള്‍ നിര്‍ദ്ദേശിക്കുക.ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമെന്ന് തോന്നുന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഇത് പുതുക്കി ഒരു പ്രത്യേക കൃതിയായി പ്രസിദ്ധീകരിക്കുന്നതാണ്.അത് സ്ഥിരമായിരിക്കും.ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് നോക്കി സംശയ നിവൃത്തിചെയ്യത്തക്ക വിധം.അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ എഴുതുക.

 
At Thu Jan 25, 08:09:00 AM GMT-5, Blogger കുറുമാന്‍ said...

അനംഗാരി മാഷെ, നല്ല ഉദ്യമം. ആശംസകള്‍.

ഒരു സജഷന്‍ - കളരി എന്നു പേരുള്ള മറ്റൊരു ബ്ലോഗ് ഇവിടെ സ്വാര്‍ത്ഥന്‍ നടത്തുന്നുണ്ട് (http://kilivatilkalari.blogspot.com) അതിനാല്‍ പേര് ഒന്നു മാറ്റി, നിഘണ്ടു എന്നോ മറ്റോ ആക്കിയാല്‍, ആളുകള്‍ക്ക് ആശയകുഴപ്പം ഉണ്ടാകില്ലല്ലോ - വെറും അഭിപ്രായം മാത്രം.

 
At Thu Jan 25, 08:29:00 AM GMT-5, Blogger അനംഗാരി said...

കുറുമാനെ നന്ദി.പേര് ഇപ്പോഴെ മാറ്റുന്നു.മലയാള നിഘണ്ടു എന്ന് തന്നെ മാറ്റാം.അതാവും നല്ലത്.അല്ലെ?

 
At Thu Jan 25, 08:58:00 AM GMT-5, Anonymous Anonymous said...

പുതിയ വാക്കുകളുണ്ടാക്കാന്‍ ഞാനും റെഡി.
പക്ഷേ.. അതു പഴയ വാക്കുകള്‍ മോശമായിട്ടൊന്നുമല്ല.. പകരം ഇതൊരു രസമുള്ള പരിപാടിയായിട്ടാ..
കമ്പ്യൂട്ടറിനെയും മറ്റുമൊക്കെ വേറെന്തു പേരു വിളിച്ചാലും ആ ഒരു ഇതു വരില്ല.. എന്നാലും ട്രൈയാം ..ക്ഷമിക്കൂ "ശ്രമിക്കാം "..

switch: മാറ്റിക
computer : ബുദ്ധിക്കൂട്, ഗണിതപ്പെട്ടി, ഗണിനി(ഇതെന്റെയല്ല.. എവിടെയോ കേട്ടതാ)
monitor : ചിത്രപ്പലക, ദര്‍ശിനി,
hard disk : ഓര്‍മ്മ സഞ്ചയിക, അറിവറ, ഓര്‍മ്മപ്പത്തായം
software : വിവരക്കുപ്പായം, നിര്‍ദ്ദേശക്കുപ്പായം, വിവരമനസ്സ് (ഇതു വേണമെങ്കില്‍ operating system -നും പറയാം)

compact disk: ലഘു ചക്രം, ലഘു ഫലകം
memory disk: ഓര്‍മ്മച്ചക്രം , വിവരഫലകം, വിവരവട്ടം
memory stick: ഓര്‍മ്മക്കുറ്റി
mouse : എലിയന്ത്രം, തിരഞ്ഞെലി
internet : ലോകവിവരവല, ബൂലോകവല, ഭൂവിവരവല..

ഇനിയും ആലോചിക്കാം.

 
At Thu Jan 25, 10:12:00 AM GMT-5, Anonymous Anonymous said...

അനംഗാരിയേട്ടാ,നല്ല ഉദ്യമം.പക്ഷേ,പകരമുണ്ടാക്കുന്ന പദങ്ങള്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ തോന്നുന്നതാവണം.
വാശി പിടിച്ച് നാളെ മുതല്‍ ഇന്റര്‍ നെറ്റിന് ലോകവിവര വല എന്നേ പറയൂ എന്ന് തീരുമാനിച്ചാല്‍ അത് ഏതാനും പേരില്‍ ഒറ്റുങ്ങി നില്‍ക്കുന്നിടത്തോളം നിഷ്പ്രയോജനകരമാണ്.
മറ്റൊന്ന് ഒരു പദം അത് ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിനിധാനം ചെയ്താല്‍ മതി. അതിനെ(പദത്തെ)മുറിച്ച് പരിശോധിച്ചാല്‍ ആശയം(അര്‍ഥം)കിട്ടിക്കൊള്ളണമെന്ന് വാശി പിടിക്കരുത്.

മേശ എന്ന വാക്ക് ഉദാഹരണം.ഈ വാ‍ക്കിന്റെ ധാതു രൂപം (അങ്ങനെയൊന്നുണ്ടോ എന്തോ)എനിക്കറിയില്ല.മേശ എന്ന് നാമൊക്കെ മനസ്സിലാക്കുന്ന ഒരാശയത്തെ രണ്ടക്ഷരമുള്ള ഒരു പദം പ്രതിനിധാനം ചെയ്യുന്നുവെന്നതില്‍ അപ്പുറമൊന്നുമില്ല.
സ്വിച്ചിന് ഇതേ പോലെ ഒരു വാക്കു മതി.അല്ലാതെ വൈദ്യുത ഗമനാഗമന യന്ത്രം എന്നൊന്നും വേണ്ട.

 
At Thu Jan 25, 10:17:00 AM GMT-5, Anonymous Anonymous said...

പല ഇംഗ്ലീഷ് പദങ്ങള്‍ക്കും തത്തുല്യമായ മലയാള പദങ്ങള്‍ നാട്ടുഭാഷയില്‍ ഉണ്ട്.അവ ഉപയോഗിക്കുന്നത് നല്ലൊരു പരിഹാരമാണ്.
ബലൂണിന് പാലക്കാട്ടുകാര്‍ക്ക് ഒരു വാക്കുണ്ട്-പൊള്ളം.

 
At Thu Jan 25, 10:39:00 AM GMT-5, Anonymous Anonymous said...

വിഷ്ണുമാഷിനോട് പൂര്‍ണമായും യോജിക്കുന്നു. ഭാഷ ജൈവമാകണം എന്നു പറയുന്നത്, മൌലികമാകണം എന്ന രീതിയിലല്ല. ഒരു ഭാഷയ്ക്കു മറ്റുള്ള ഭാഷകളെ അതിലേക്കുള്‍ക്കൊള്ളിക്കാന്‍ കഴിയുമ്പോഴും ആ ജൈവിക സ്വഭാവം തന്നെയാണ്‌ അതു പ്രകടിപ്പിക്കുന്നത്. ഇംഗ്ലീഷ് വാക്കായതു കൊണ്ട് കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ ഉപയോഗിക്കരുത് എന്നു കരുതാനല്ല.. പകരം അതിനെ ഉപയോഗിക്കുമ്പോള്‍ തന്നെ സമാന പദങ്ങളുടെ ഒരു നിര പണിഞ്ഞ് ആശയങ്ങളുടെ ഗുണിതങ്ങള്‍ ഉണ്ടാക്കുക എന്നതാണ്‌ ഈ ഉദ്യമത്തില്‍ എനിക്കേറ്റവും രസിച്ച ഒരു പെര്‍സ്പെക്ടീവ്.
ഉദാഹരണത്തിന്, കുട്ടിക്കാലത്ത് ഉല്‍സവപ്പറമ്പുകളില്‍ നിന്നു അച്ഛന്‍ വാങ്ങിത്തന്ന മത്തങ്ങാ ബലൂണുകള്‍ക്കു പകരം വയ്ക്കാന്‍ 'പൊള്ള'ത്തിനാവില്ല. അതു പോലെ പൊള്ളത്തിനുള്ളിലെ തുള്ളുന്ന കാവ്യത്തെ ബലൂണിനും മാറ്റി വയ്ക്കാനാവില്ല. അപ്പോ നമുക്കു രണ്ടും കൊള്ളാം.. ഒന്നും തള്ളണ്ട.. അതു പോലെ വൈദ്യുതാഗമന നിഗമന യന്ത്രവും അത്ര ചെറിയ കക്ഷിയൊന്നുമല്ല മാഷേ.. ഒന്നുമില്ലേലും നല്ലൊരു ചിരി തരാന്‍ കഴിയുന്നുണ്ടല്ലോ അതിന്‌ !

 
At Thu Jan 25, 10:56:00 AM GMT-5, Blogger Abdu said...

ponnappan said "വൈദ്യുതാഗമന നിഗമന യന്ത്രവും അത്ര ചെറിയ കക്ഷിയൊന്നുമല്ല മാഷേ.. ഒന്നുമില്ലേലും നല്ലൊരു ചിരി തരാന്‍ കഴിയുന്നുണ്ടല്ലോ അതിന്‌"

പക്ഷെ പൊന്നപ്പാ, നല്ലൊരു ചിരി മാത്രം പോരല്ലോ, ആ വാക്ക് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ അതിനൊരു വഴക്കം (ഫ്ലെ‌ക്സി‌ബിലിറ്റി) വേണം ,അതില്ലാത്തത് കൊണ്ടാണ് അത്തരം വാക്കുകള്‍ തമാശ മാത്രമായി നിലനില്‍ക്കുന്നത് എന്ന് തോന്നുന്നു.

ഇത് പോലെ പലവാക്കുകളും നമുക്കുണ്ട്. സോപ്പ്, ബസ് തുടങ്ങിയ ഉദാഹരണം.

നല്ലൊരു തുടക്കം ഈ ബ്ലോഗ്കൊണ്ട് (‘ബ്ലോഗി‘നും ആവാം മലയാളം)ഉണ്ടാവട്ടെ എന്നാശംസിക്കുന്നു, ആശിക്കുന്നു.

 
At Thu Jan 25, 11:16:00 AM GMT-5, Anonymous Anonymous said...

അതെ.. പക്ഷേ.. ഒന്നുണ്ട് "ഉപയോഗിക്കുക" എന്ന വാക്കിനെ നമ്മള്‍ ചെറുതാക്കുന്നില്ലേ എന്നു തോന്നുന്നു. എല്ലാ വികാരങ്ങളേയും ഈ ഉപയോഗത്തിന്റെ പരിധിയില്‍ കൊണ്ടു വരണം. നിഘണ്ടു ഉണ്ടാക്കുമ്പോള്‍ ഗൌരവക്കാര്‍ക്കും കവികള്‍ക്കുമുള്ള വാക്കുകളേ ഇതിലുണ്ടാകൂ എന്നു പറയാന്‍ പറ്റില്ലല്ലോ. തീര്‍ച്ചയായും ഫ്ലെക്സിബിലിറ്റി വാക്കുകള്‍ക്കുണ്ടാകുക തന്നെ വേണം. പക്ഷേ ആരുടെ ഫ്ലെക്സിബിലിറ്റി?
ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, അല്ലെങ്കില്‍ ഒരു ബിസിനെസ്സ് അനലിസ്റ്റ് എന്നിവര്‍ക്കു ഫ്ലെക്സിബിള്‍ ആകുന്നത് 'കമ്പ്യൂട്ടര്‍' എന്ന പദം തന്നെയാവും. എന്നാല്‍ ഒരു കവിക്കോ അല്ലെങ്കില്‍ ഒരു സാധാരണക്കാരനോ പുതുതായി കണ്ടു പിടിക്കുന്ന മറ്റൊരു വാക്കാവും ലളിതമായി തോന്നുക അല്ലെങ്കില്‍ ഉപയോഗപ്രദമായി തോന്നുക. പിന്നെ 'വൈദ്യുതാഗമന നിഗമന യന്ത്രം ' എന്നത് സ്വിച്ചിന്റെ ഔദ്യോഗിക പകരക്കാരന്‍ ആകണമെന്നല്ല ഞാന്‍ പറഞ്ഞത്. ചില കോണ്ടെക്‌സ്റ്റിലെങ്കിലും അതു ഒരു പകരക്കാരന്‍ തന്നെയാകുന്നു എന്നാണ്‌ ഉദ്ദേശിച്ചത്. ആ കോണ്ടെക്സ്റ്റ് ചിരിയുടേതെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ 'ഒരു വാക്കില്‍ നിന്നൊന്നിലധികം വാക്കുകളിലേക്കും ചിന്തകളിലേക്കും ' എന്നതു മാത്രമാണെന്റെ പോയിന്റ്

 
At Thu Jan 25, 12:00:00 PM GMT-5, Blogger അനംഗാരി said...

സുഹൃത്തുക്കളെ, പ്രതികരണങ്ങള്‍ക്ക് നന്ദി.പൊന്നപ്പന്റെ ചില വാക്കുകള്‍ എനിക്ക് ഇഷ്ടപ്പെട്ടു.ഇതിന്റെ പിന്നിലെ ഉദ്ദേശം ഇത്രയേയുള്ളൂ.നമ്മള്‍ ഇവിടെ ബൂലോഗത്തില്‍ എഴുതുമ്പോള്‍ ഈ വാക്കുകള്‍ ഉപയോഗിക്കുക.ആംഗലേയത്തെ മാറ്റി നിര്‍ത്തുക.അതുവഴി ഇത് ഭാഷയുടെ നിഘണ്ടുവിലേക്ക് കൂട്ടിച്ചേര്‍ക്കുക.പലവാക്കുകളും,വിഷ്ണു പറഞ്ഞപോലെ,ആശയത്തെ പ്രതിനിധാനം ചെയ്താല്‍ മതി.പദാനുപദ തര്‍ജ്ജമ വേണ്ട.ഉദാ:മേശ.
പൊന്നപ്പന്‍ പറഞ്ഞ അറിവറ,നല്ലവാക്കാണ്.സ്വിച്ചിന് കണ്ണൂസ് എവിടെയോ ഒരു നല്ല വാക്ക് പറഞ്ഞതോര്‍ക്കുന്നു.എല്ലാവരും ഉത്സാഹിച്ച് പിടിച്ചാല്‍ നമുക്ക് ഇതൊരു മുതല്‍കൂട്ടാവും.

ഓ:ടോ:ഇതിന് അര്‍ത്ഥം ആംഗലേയം പാടില്ല എന്നല്ല.മലയാള ഭാഷയ്ക്ക് ഒരു ചെറിയ സംഭാവന അത്രയേയുള്ളൂ.

 
At Thu Jan 25, 01:40:00 PM GMT-5, Blogger Cibu C J (സിബു) said...

കൊള്ളാം നല്ല പരിപാടി. ഇതിനെ ഒരു വിക്കിയിലോ മറ്റോ ചെയ്തിരുന്നെങ്കില്‍ കുറേ നാളുകഴിഞ്ഞ്‌ ഇന്ന വാക്കിന്റെ മലയാളം എന്താണെന്നതിനെ പറ്റിയുള്ള പൊതുധാരണ എന്താണെന്ന്‌ അറിയാന്‍ എളുപമായേനെ. അല്ലെങ്കില്‍ ബ്ലോഗില്‍ തന്നെ, ഒരു വാക്കിന് ഒരു പോസ്റ്റ് എന്ന രീതിയില്‍ പോയാല്‍ മതി. ഇംഗ്ലീഷ്‌ വാക്ക്‌ ടൈറ്റില്‍. ചര്‍ച്ച തീരുമ്പോള്‍ അതിന്റെ സംക്ഷിപ്തരൂപം അവസാനം അനംഗാരി ബ്ലോഗ് പോസ്റ്റിന്റെ ഭാഗമായി ചേര്‍ക്കുക. അപ്പോള്‍ ഒന്നു രണ്ട്‌ കൊല്ലം കഴിഞ്ഞ്‌ വരുന്നയാള്‍ക്ക്‌ എല്ലാം എളുപ്പത്തില്‍ മനസ്സിലാവും.

പിന്നെ, മേശയുടെ കാര്യം. ‘മേശ’(mesa) പോര്‍ച്ചുഗീസ് വാക്കാണ്. പോര്‍ച്ചുഗീസ് നമുക്കറിയാത്തതുകൊണ്ടും ‘മേശ’ വന്നിട്ട്‌ കാലം കുറേ കഴിഞ്ഞതുകൊണ്ടും അതൊരസ്സല്‍ മലയാളം വാക്കായികഴിഞ്ഞിരിക്കുന്നു. ഇതുപോലെ തന്നെ, കക്കൂസ് (ഡച്ച്‌: kakus) നാരങ്ങ(പോര്‍ച്ചുഗീസ്: naranja), പേര (പോര്‍ച്ചുഗീസ്: pera). ഒന്നോര്‍ത്താല്‍ സംസ്കൃതത്തില്‍ നിന്നും ഉറുദുവില്‍ നിന്നും മറ്റുമൊക്കെയായി നമ്മള്‍ കടംവാങ്ങാത്ത വാക്കുകളാണ് തുച്ഛം.

 
At Thu Jan 25, 02:10:00 PM GMT-5, Blogger അനംഗാരി said...

സിബു നന്ദി.പുതുതായി വരുന്ന വാക്കുകള്‍ എല്ലാം ഒരു പോസ്റ്റില്‍ മാത്രം കൂട്ടിച്ചേര്‍ത്ത് കൂട്ടിച്ചേര്‍ത്ത് പോകുക എന്നാണ് ഉദ്ദേശിക്കുന്നത്.അപ്പോള്‍ ആവശ്യക്കാര്‍ പല പോസ്റ്റുകള്‍ നോക്കേണ്ടി വരില്ല.അതിന് ഉചിതമായ ഒരു തലക്കെട്ട് കണ്ടെത്തിയാല്‍ മാത്രം മതിയാകും.എന്തായാലും ഞാന്‍ താല്‍ക്കാലികമായി നല്‍കിയ വാക്കുകള്‍ക്ക് പകരം വാക്കുകള്‍ നിര്‍ദ്ദേശിക്കൂ.അഭിപ്രായങ്ങള്‍ വരട്ടെ.ഇതൊരു നല്ല സംരംഭമാക്കണമെന്നാണ് ആഗ്രഹം.

 
At Fri Jan 26, 01:57:00 PM GMT-5, Blogger രാജ് said...

അനംഗാരി നല്‍കിയിരിക്കുന്ന വാക്കുകള്‍ക്കു പകരം വയ്ക്കുവാനുള്ള മലയാളം പദങ്ങള്‍ ഇവയൊക്കെയാണു്:

1. സ്വിച്ച്
2. കമ്പ്യൂട്ടര്‍
3. മോണിറ്റര്‍ (അല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ ടീവിയെന്നോ മറ്റോ വിളിക്കാം, റെയില്‍‌വേ സ്റ്റേഷനിലെ റ്റീവിയൊക്കെ പോലെ)
4. ഹാര്‍ഡ് ഡിസ്ക്
5. സോഫ്റ്റ്‌വെയര്‍
6. സീഡി (ഗ്രാമഫോണിന്റേതിന് പ്ലേറ്റ് എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു)
7. മൌസ്
8. നെറ്റ്/ഇന്റര്‍നെറ്റ്

മേല്‍പ്പറഞ്ഞവയെല്ലാം മലയാളം തന്നെയാണെന്നു വ്യക്തമാക്കിക്കൊള്ളുന്നു.

 
At Sun Feb 11, 02:59:00 PM GMT-5, Blogger മന്‍സു said...

ബില്‍ഗേറ്റ്സ് ഇതാലോച്ചിച്ച് തലപുണ്ണാക്കാക്കി ഒട്ക്കം ഇബല്‍ക്കൊക്കെ മലയാളപേരില്ലെങ്കി എന്നെയങ്ങ് മൂക്കീവലിച്ചു കേറ്റുവോ എന്ന് ഇന്നലേം ഫോണ്‍ വിളിച്ചപ്പോ പറഞ്ഞ്.
ഇനി പെടാപ്പാട്പെട്ട് പേരുണ്ടാക്കിയാതന്നെ തൃശ്ശൂക്കാരന്റെ പേര് തിരോനന്തരത്തുകാരനും മലപ്പുറത്തുകാരന്റെ പേര് കണ്ണൂരനും പിടിക്കുവോ ഗുരോ...

 
At Thu Feb 22, 09:04:00 PM GMT-5, Blogger ആവനാഴി said...

റ്റ്പിപെരിങ്ങോടന്‍ പറയുന്നതനുസരിച്ച് മിക്കതിനും മലയാളം വാക്കുകളില്ല എന്നാണു, അല്ലേ?

സ്വിച്ചിനു “വൈദ്യുതഗമനാഗമന സൂത്രം” എന്നു കേട്ടിട്ടുണ്ട്. സ്വിച്ച് എന്ന സാധനം എന്തു പ്രവര്‍‌ത്തി ചെയ്യുന്നുവോ ആ ആശയം തരുന്ന ഒരു വാക്കാണു അത്. ഒരു കുഴപ്പം അതൊരു നീണ്ട വാക്കാണു എന്നുള്ളതാണു.

നമുക്ക് ആ മാര്‍ഗ്ഗം സ്വീകരിക്കാതെ ഉച്ചരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാത്തതും ഹൃസ്വമായതും മലയാളഭാഷയില്‍ ഇതു വരെയില്ലാത്തതുമായ ചില വാക്കുകള്‍ സൃഷ്ടിച്ചെടുക്കുകയും ആ വാക്കുകള്‍ക്കു ഇന്ന അര്‍ഥം എന്ന് പരസ്യങ്ങളിലൂടെയും മറ്റും പ്രഖ്യാപിക്കുകയും മലയാളഭാഷയിലുള്ള ദിനപ്പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും അക്ഷരത്തൊഴിലാളികളും ആ വാക്കുകള്‍ അനുസ്യൂതം ഉപയോഗിക്കുകയും ചെയ്താല്‍ പ്രശ്നം തിര്‍‌ന്നില്ലേ?

അല്ലെങ്കില്‍ത്തന്നെ ഒരു വസ്തുവിനെ പ്രതിനിധാനം ചെയ്യാന്‍ ചില അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ശബ്ദം ഉണ്ടാക്കുകയല്ലേ ആദിയില്‍ ചെയ്തത്. നിരന്തരമായ ഉപയോഗം കൊണ്ട് ഇന്ന വാക്കിനു (ശബ്ദത്തിനു) ഇന്ന അര്‍ത്ഥം എന്നു കാലക്രമേണ സ്ഥിരീകരിക്കപ്പെട്ടു. അങ്ങിനെയായിരിക്കണം ഭാഷ വികസിച്ചിട്ടുണ്ടാവുക?

അതുകൊണ്ട് നമുക്ക് ഇങ്ങിനെ ചെയ്താലോ?

ഉദാഹരണം:

സ്വിച്ച്: കിരുട്ട്
മൌസ്: കുച്ചാട്ട്
മോണിറ്റര്‍:മൂളമ്പി

എന്നിങ്ങനെ!

 
At Thu Feb 22, 09:40:00 PM GMT-5, Blogger Haree said...

ഇംഗ്ലീഷ് വാക്കുകള്‍ക്ക് (പ്രത്യേകിച്ചും ടെക്നിക്കല്‍ വാക്കുകള്‍ക്ക്) തത്തുല്യ മലയാളം പദം ഉണ്ടാക്കുക എന്ന പരിപാടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയിരുന്നു. എന്നാല്‍ പല വാക്കുകള്‍ക്കും നീളം കൂടുകയും, പലതും മനസിലക്കിവരുവാന്‍ സമയമെടുക്കുമെന്നതിനാലും, ആ പരിപാടി ഉപേക്ഷിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ തലത്തില്‍ തന്നെ തീരുമാനിച്ചിരിക്കുന്നത്, ഇംഗ്ലീഷ് പദങ്ങളുടെ മലയാളം രൂപം അതുപോലെ മലയാളം പദ സഞ്ചയത്തിലേക്ക് കൂട്ടിച്ചേര്‍ക്കുക എന്നാണ്. ഡെസ്ക്, ബെഞ്ച് എന്നിവപോലെ. അതുകൊണ്ട്, പെരിങ്ങോടര്‍ പറഞ്ഞതാണ് അതിന്റെ ശരി. സ്വിച്ചിന് കിരുട്ടെന്നും, മൌസിന് കുച്ചാട്ടെന്നൊന്നും പുതിയ വാക്കുണ്ടാക്കേണ്ടതില്ല.
--
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വിവരമനസ്സ് എന്നു പറഞ്ഞു കണ്ടു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള മലയാളം ‘പ്രവര്‍ത്തകം’ എന്നാണ്.(സര്‍ക്കാര്‍ അംഗീകരിച്ചതെന്ന്)
--

 
At Thu Feb 22, 10:12:00 PM GMT-5, Blogger ആവനാഴി said...

ഹരി പറഞ്ഞുവരുന്നത് മലയാളഭാഷ ഇംഗ്ലീഷുഭാഷയുടെ ഒരു വാലായി നിന്നാല്‍ മതി എന്നാണു.

ഒരു ഭാഷക്കു തനിമ വേണമെങ്കില്‍ അതിനു തനതായ വാക്കുകള്‍ വേണം.

അതുകൊണ്ട് എന്റെ അഭിപ്രായത്തിനു മാറ്റമില്ല.

 
At Thu Feb 22, 10:26:00 PM GMT-5, Blogger Shiju said...

ഇംഗ്ലീഷ് പദങ്ങളുടെ മലയാളം രൂപം അതുപോലെ മലയാളം പദ സഞ്ചയത്തിലേക്ക് കൂട്ടിച്ചേര്‍ക്കുക എന്നാണ്.

അതിനാണ് ഭാഷയെ കൊല്ലുക എന്നു പറയുന്നത്. ഇപ്പോള്‍ തന്നെ നമ്മുടെ സംസാര ഭാഷയില്‍ എത്ര ഇംഗ്ലീഷ് പദങ്ങള്‍ ആണെന്നു ണോക്കൂ. ശതമാന കണക്ക് എടുക്കുകയാണെവ്ങ്കില്‍ ഈ പ്രശ്നത്തിന്റെ ഭീകരത ബോധ്യമാകും

 
At Thu Feb 22, 10:28:00 PM GMT-5, Blogger Haree said...

ഇംഗ്ലീഷ് വാക്കുകള്‍ക്ക് (പ്രത്യേകിച്ചും ടെക്നിക്കല്‍ വാക്കുകള്‍ക്ക്) തത്തുല്യ മലയാളം പദം ഉണ്ടാക്കുക എന്ന പരിപാടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയിരുന്നു. എന്നാല്‍ പല വാക്കുകള്‍ക്കും നീളം കൂടുകയും, പലതും മനസിലക്കിവരുവാന്‍ സമയമെടുക്കുമെന്നതിനാലും, ആ പരിപാടി ഉപേക്ഷിക്കുകയാണ് ചെയ്തത്.
- ഇത് സര്‍ക്കാര്‍ തലത്തില്‍ സംഭവിച്ച ഒരു കാര്യമാണ്. സി-ഡിറ്റ്, കേരള ഭാഷാ‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ഈ സംരംഭം തുടങ്ങിയതും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഉപേക്ഷിച്ചതും.
--
ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷ വാക്കുകള്‍ കടം കൊണ്ട്, അതിന്റെ ലിപിയില്‍ എഴുതുന്നതുകൊണ്ട്, ഒരു ഭാഷയും മറ്റൊന്നിന്റെ വാലാകുമെന്ന് ഞാന്‍ കരുതുന്നില്ല. അതുപോലെ ഇംഗ്ലീഷ് വാക്കുകളില്ലാത്ത മലയാളം വക്കുകള്‍ ഇംഗ്ലീഷില്‍ പ്രയോഗിക്കുമ്പോള്‍ അത് അതുപോലെ ഇംഗ്ലീഷ് ലിപിയില്‍ എഴുതാറുമുണ്ടല്ലോ!
--
പിന്നെ, ഇവിടെയിങ്ങനെ വാക്കുകള്‍ പുതുതായി ഇട്ടതുകൊണ്ട്, ഒന്നും സംഭവിക്കുവാന്‍ പോവുന്നില്ല. കേരള സര്‍ക്കാര്‍, പാഠപുസ്തകങ്ങളില്‍ ഉപയോഗിക്കുക, പുതിയ വാക്കുകള്‍ എല്ലാവരോടും ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിക്കുക എന്നൊക്കെ ഉറപ്പിച്ചാണ് പുതിയ പദസഞ്ചയം വികസിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. മാധ്യമങ്ങളില്‍ നിന്നും, പ്രൊഫഷണലുകളില്‍ നിന്നും, മലയാള ഭാഷാപണ്ഡിതരില്‍ നിന്നും നല്ല രീതിയില്‍ എതിര്‍പ്പു വന്നതിനാലാണ്, ഈ ഒരു രീതി തുടര്‍ന്നാല്‍ മതിയെന്ന് (ഇംഗ്ലീഷ് പദം തന്നെ മലയാളം ലിപിയില്‍ എഴുതുക) അവസാനം തീരുമാനമായത്.
--
അഭിപ്രായം മാറ്റണമെന്നില്ല. താങ്കള്‍ പുതിയ വാക്കുകള്‍ ഉണ്ടാക്കിക്കോളൂ... :)
--

 
At Thu Feb 22, 11:03:00 PM GMT-5, Blogger ആവനാഴി said...

ഹരിയുടെ മറുപടിയില്‍ നിന്നുദ്ധരിച്ചത്:

“ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷ വാക്കുകള്‍ കടം കൊണ്ട്, അതിന്റെ ലിപിയില്‍ എഴുതുന്നതുകൊണ്ട്, ഒരു ഭാഷയും മറ്റൊന്നിന്റെ വാലാകുമെന്ന് ഞാന്‍ കരുതുന്നില്ല.”

ഞാന്‍ വിയോജിക്കുന്നു. അതു വാലു തന്നെ.

 
At Tue Feb 27, 12:12:00 AM GMT-5, Blogger അനംഗാരി said...

എല്ലാവരുടേയും പ്രതികരണങ്ങള്‍ക്ക് നന്ദി.ഹരിയുടേയും,പെരിങ്ങോടന്റേയും അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.എന്റെ ഉദ്ദേശം, ലളിതവും,ഉപയോഗിക്കാന്‍ കഴിയുന്നതുമായ വാക്കുകള്‍ കണ്ടുപിടിക്കുകയും,ഭാഷയിലേക്ക് കൂട്ടിച്ചേര്‍ക്കുക എന്നതുമായിരുന്നു.ആ വാക്കുകള്‍ നമ്മള്‍ ബൂലോഗര്‍ ഉപയോഗിച്ച് അതിനെ കൂടുതല്‍ പ്രചാരപ്പെടുത്തുകയാണെങ്കില്‍ ഭാഷയില്‍ അതിനു നിലനില്‍പ്പുണ്ടാവും.ഇന്ന് മലയാള ഭാഷയെ ഏറ്റവും കൂടുതല്‍ കൊല്ലുന്നത് മലയാള ബൂലോഗത്താണെന്ന് ഞാന്‍ സങ്കടത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു.
ഭാഷയുടെ വളര്‍ച്ചക്ക് നമ്മള്‍ കാര്യമായൊന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല,അന്യഭാഷാ പദങ്ങള്‍ ഉപയോഗിച്ച് ഉപയോഗിച്ച് അവ തത്തുല്യമായ പദങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.ഞാന്‍ അന്യഭാഷാ വിരോധിയല്ല.വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് കൊച്ചിയില്‍ മലയാള ഭാഷയെ കുറിച്ച് ഒരു ചര്‍ച്ച ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു.അച്യുതമേനോന്‍ ആയിരുന്നു വിഷയം അവതരിപ്പിച്ചത്.അന്ന് പല നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല.മലയാളത്തെ സ്നേഹിക്കുന്നവര്‍ എന്ന നിലയില്‍ ഈ ഉദ്യമത്തെ എല്ലാവരും വിജയിപ്പിക്കണമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
വി.പെ:മലയാളികളെയും,ഭാഷയേയും ഇഷ്ടപ്പെടാത്തവരുടെ എണ്ണം നമുക്കിടയില്‍ കൂടി വരുന്നുണ്ടോ?
വി.പെ എന്നാല്‍ വിഷയത്തില്‍ പെടാത്തത് എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു:)

 
At Tue Feb 27, 11:01:00 AM GMT-5, Blogger അഡ്വ.സക്കീന said...

വാക്കുകളില്ലാത്തതാണോ മലയാള ഭാഷയുടെ പ്രതിസന്ധി. മലയാലം എനിക്കരിയില്ല എന്നഭിമാനത്തോടെ
പറയുന്ന മലയാളികളായ നാം സമാനമായ മലയാള പദമുണ്ടായിട്ടും അവയുപയോഗിക്കാറില്ല, അഥവാ അറിയില്ല
ഇതാണ് മലയാള പദമെന്ന്. ഉദാ: സര്‍ജറി, അപ്പാത്തിക്കരി മുതലായവ. എന്തായാലും ഉദ്യമം നല്ലതു തന്നെ.
എല്ലാവിധ ആശംസകളും നേരുന്നു.

 
At Mon Mar 05, 10:48:00 AM GMT-5, Blogger കടവന്‍ said...

peringodare,
thankal paranjathu thanneyanu enikkum parayanullathu.
changaymare പിന്നെ, മേശയുടെ കാര്യം. ‘മേശ’(mesa) പോര്‍ച്ചുഗീസ് വാക്കാണ്. പോര്‍ച്ചുഗീസ് നമുക്കറിയാത്തതുകൊണ്ടും ‘മേശ’ വന്നിട്ട്‌ കാലം കുറേ കഴിഞ്ഞതുകൊണ്ടും അതൊരസ്സല്‍ മലയാളം വാക്കായികഴിഞ്ഞിരിക്കുന്നു. ഇതുപോലെ തന്നെ, കക്കൂസ് (ഡച്ച്‌: kakus) നാരങ്ങ(പോര്‍ച്ചുഗീസ്: naranja), iyhu thanneyanusathyam. 200kollam munpe malayalam undayirunnilla. pinne appam thinnappore kuzhiyennano chettanmare. adv,sakeenachechi, appothikkiri yennathu malayalamalla ketto.

 
At Tue Mar 27, 07:38:00 AM GMT-5, Blogger Joymon said...

അല്ല അറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ്...പോര്‍ച്ചുഗീസുകാരനായ മേശക്ക് മലയാളിയാകാമെങ്കില്‍ എന്തുകൊണ്ട് ഇംഗ്ലീഷുകാരനായ കമ്പ്യൂട്ടറിനും മലയാളിയായിക്കൂടാ....

സായ്പ്പന്‍മാര്‍ യോഗ പഠിക്കാന്‍ വന്നിട്ട് എന്തോരം വാക്കുകള്‍ ഇംഗ്ലീഷിലേക്കു കൊണ്ട് പോകുന്നു.അവര്‍ക്കൊന്നും ഒരു കുഴപ്പവുമില്ല.അതുപോലെ ഇംഗ്ലീഷ് ഏതെങ്കിലും ഇന്ഡ്യന്‍ ഭാഷയുടെ വാലായതായി കേട്ടിട്ടുമില്ല.

വന്നു കയറിയ എല്ലാ സംസ്ക്കാരങ്ങളുടേയും നല്ല വശങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഭാരതത്തില്‍ തന്നെയല്ലെ കേരളവും ???

 
At Sat Apr 28, 07:28:00 AM GMT-5, Anonymous Anonymous said...

ഭൂലോകന്‍‌മാരേ എന്ന് തിരുത്തുകയണ് ആദ്യം വേണ്ടത്

 
At Sat Jun 16, 12:35:00 PM GMT-5, Blogger മൂര്‍ത്തി said...

എത്രയോ മറ്റു ഭാഷാ പദങ്ങള്‍ അവ മറ്റു ഭാഷയില്‍ നിന്നും വന്നതാണെന്നറിയാതെ ഉപയോഗിക്കുന്നു..അറബിയില്‍ നിന്നും വന്ന ചില പദങ്ങള്‍
വസൂല്‍,കടലാസ്, ഹാജര്‍, ബാക്കി.ഇവയൊക്കെ തത്തുല്യമായ ഈടാക്കല്‍, പത്രം, സന്നിഹിതം, ശിഷ്ടം എന്നിവയോടൊപ്പമോ അതിനേക്കാല്‍ കൂടുതലോ പ്രചാരമുള്ളവയാണ്‍. കൂടാതെ ശര്‍ക്കര, കറി, കള്ള്, കാപ്പി, ചായ, ശര്‍ബത്ത്,കുറുമ, കൂജ, കുപ്പി, പിഞ്ഞാണം,ഭരണി, ഖദര്‍, ജുബ്ബ, തൊങ്ങല്‍, ദല്ലാള്‍, കശാപ്പുകാരന്‍, മരുന്ന്, തുടങ്ങിയവയും അറബി പദങ്ങളാണെന്ന് നമുക്കറിയാമോ?
(അവലംബം:അറബി ഭാഷാസ്വാധീനം കേരളീയ കുടുംബ വ്യവഹാരങ്ങളില്‍-ഡോ.കെ.അബ്ദുള്‍ അസീസ്, റീഡര്‍, മലയാള വിഭാഗം, ഇക്‍ബാല്‍ കോളേജ്, പെരിങ്ങമ്മല, തിരുവനന്തപുരം- വിജ്ഞാന കൈരളി, ഏപ്രില്‍ ലക്കം)

 
At Wed Feb 18, 12:34:00 AM GMT-5, Blogger ചന്തിരൂര്‍ said...

അമ്മയുടെ മുലപ്പാലിനൊപ്പം മനുഷ്യരുടെ അസതിത്വത്തിലേക്കു വളരേണ്ടൂന്ന ഒന്നാണു മാത്രുഭാഷ: വളരെനല്ലത് നന്മ നെരുന്നു

 
At Tue Jan 05, 07:12:00 AM GMT-5, Blogger ashraffm25 said...

Nalla udyamam. bhavukangal.

Abhiprayangal:
Switch - karmakam
Computer- mananayanthram
Monitor - Mananayanthra mudkham
Hard Disk - Bodha pedakam
Software-Vidyulikhitham (vidyud-likhitham)
Compact Disk - Alekhana phalakam
Memory Disk - Smrithi phalakam
Memory Stick - Smrithi Vaahi
Mouse - Mooshika yanthram
Internet - Vijnaana jalika

(Malayalam typing parimithikalil khedikkunnu).

Nandi

 
At Wed Sep 05, 07:57:00 AM GMT-5, Anonymous Anonymous said...

അനം ഗാരി മാഷേ.. ഈ അപ്പോത്തിക്കിരി എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ് ?

 
At Mon Nov 25, 12:55:00 PM GMT-5, Anonymous Anonymous said...

Appothikkiri ennal doctor ennanu ente arivu

 
At Mon Jun 03, 09:46:00 AM GMT-5, Blogger Unknown said...

അതാണ് ഞാനും അന്വേഷിക്കുന്നത്

 
At Mon Jun 03, 09:49:00 AM GMT-5, Blogger Unknown said...

ആപത്ത് ഉള്ളപ്പോൾ യെത്തിച്ചേരുന്ന ആൾ ആരോ അയാൾ ആണ് ,അപ്പോത്തിക്കാരി
ശരിയല്ലേ

 

Post a Comment

<< Home